തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതി തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസിൽ വാദംകേട്ടത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ വാദം പൂർണമായും ശരിവെച്ച് കൊണ്ടാണ് അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ ശിക്ഷാവിധി പ്രസ്താവിച്ചിട്ടില്ല. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോർട്ട് അടക്കം ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.