ചങ്ങനാശേരി: ബ്ലഡ് ഡോണെഴ്സ് കേരള എന്ന കൂട്ടായ്മയുടെ സ്ഥാപകന്‍ വിനോദ് ഭാസ്‌കരന്‍(47) അന്തരിച്ചു. കെ.എസ്.ആര്‍.ടി.സി ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്ടറായ വിനോദ് ഭാസ്‌കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സൗജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്.
2011ല്‍ സാമൂഹ്യ സേവനമെന്ന ആശയം മുന്‍നിര്‍ത്തി തുടങ്ങിയ വീ ഹെല്‍പ്പ് ഫേസ് ബുക്ക് പേജിന് പിന്നാലെയാണ് ബ്ലഡ് ഡോണേഴ്സ് കേരള എന്ന സംഘടന രൂപീകരിച്ചത്. ആശുപത്രികളില്‍ രക്തദാനത്തിന്റെ ആവശ്യകത മനസിലാക്കി തുടങ്ങിയ സംഘടനയാണിത്. പിന്നീട് സംസ്ഥാനമാകെ ഒരു വലിയ കൂട്ടായ്മയായി അത് വളര്‍ന്നു.
കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. സംസ്‌ക്കാരം പിന്നീട് നടത്തും. ചങ്ങനാശേരി പുഴവാത് മന്ദാരമംഗലം വീട്ടില്‍ ഭാസ്‌കരന്‍ ഗോമതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഉഷ. മക്കള്‍: അനഘ, ആദിത്യന്‍, ആദര്‍ശ്. സഹോദരങ്ങള്‍: മനോജ്, സിനോജ്, ജിനോഷ്.