/sathyam/media/media_files/qA3qGbO6XGS8cscx7Uxn.jpg)
കോ​ട്ട​യം: സി​നി​മ–സീ​രി​യ​ൽ താ​രം വി​നോ​ദ് തോ​മ​സി(47)​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​മ്പാ​ടി ഡ്രീം ​ലാ​ൻ​ഡ് ബാ​റി​ന് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്ത കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മീ​ന​ടം സ്വ​ദേ​ശി​യാ​ണ് വി​നോ​ദ്. രാ​ത്രി എ​ട്ട​ര​യോ​ട​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
രാ​വി​ലെ 11ന് ​വി​നോ​ദ് ബാ​റി​നു​ള്ളി​ൽ എ​ത്തി​യി​രു​ന്നു. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്ന് ആ​രും പു​റ​ത്തി​റ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
അ​യ്യ​പ്പ​നും കോ​ശിയും, ഒ​രു മു​റൈ വ​ന്ത് പാ​ർ​ത്താ​യ, ന​ത്തോ​ലി ഒ​രു ചെ​റി​യ മീ​ന​ല്ല, ഹാ​പ്പി വെ​ഡ്​ഡിം​ഗ്, ജൂ​ൺ, അ​യാ​ൾ ശ​ശി തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us