/sathyam/media/media_files/2025/12/10/kurichi-violence-2025-12-10-15-40-24.jpg)
കോട്ടയം: കുറിച്ചിയില്‍ കുറിച്ചിയില്‍ ബി.ജെ.പി - ആര്‍.എസ്.എസ് നേതാക്കള്‍ക്കു നേരെ നടന്ന അക്രമം സി.പി.എം ലഹരി സംഘങ്ങളെ പാലൂട്ടി വളര്‍ത്തുന്നതിനു തെളിവെന്നു ബി.ജെ.പി.
അക്രമം നടത്തിയ പ്രതികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നു ബി.ജെ.പി ആരോപണം. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണു ചേര്‍ത്തിരിക്കുന്നതെന്നു എന്‍.ഹരി ആരോപിച്ചു.
മന്ത്രി വി.എന്‍ വാസവന്‍റെ പ്രൈവറ്റ് സെക്രട്ടറി ഡോ. പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് ആക്രമണം എന്നത് ഉന്നതതല ബന്ധവും ഗൂഢാലോചനയും വ്യക്തമാക്കുന്നതാണ്.
കോട്ടയം ജില്ലയിലെ ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട സിപിഎം നരാധമ രാഷ്ട്രീയത്തിലേക്കു തരംതാഴുകയാണെന്നും ഹരി ആരോപിച്ചു.
അതേസമയം, ആക്രമണം രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവാരനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിച്ചു. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് കുറിച്ചി പഞ്ചായത്തംഗം മഞ്ജിഷിനെയും ആര്‍എസ്എസ് ജില്ലാ കാര്യ കര്‍ത്താവ് ശ്രീകുമാറിനെയും വീടുകയറി അക്രമിച്ചത്.
16 ലധികം തുന്നിക്കെട്ടുകളാണ് ശ്രീകുമാറിന്റെ തലയ്ക്കുള്ളത്. മഞ്ജിഷിന്റെ കൈയ്യ് കമ്പിവടികൊണ്ടുള്ള ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്ന് ആര്‍.എസ്.എസ് ആരോപിച്ചിരുന്നു.
ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്, കേസില്‍ ഗൂഡാലോചന ഉള്‍പ്പടെ പുറത്തുകൊണ്ടുവരണമെന്നു ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us