New Update
/sathyam/media/media_files/2025/03/12/lzYeIfjJ0sylDKRH8HUT.jpg)
കൊച്ചി: കളമശ്ശേരിയിലെ സ്‌കൂളിലെ 3 കുട്ടികള്‍ക്ക് വൈറല്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനിത ബിനു സാമൂവല്‍.
കുട്ടികളില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങള്‍ കണ്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പുതിയ കേസുകള്‍ ഇല്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം സ്‌കൂളില്‍ ഉടന്‍ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.
രണ്ടുപേര്‍ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.