വിശാഖപട്ടണം: വിശാഖപട്ടണത്ത് എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
27കാരിയായ അനുഷയാണ് മരിച്ചത്. ഭർത്താവ് ഗ്യാനേശ്വറുമായിയുണ്ടായ വഴക്കാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഭർത്താവ് ഗ്യാനേശ്വറുമായി ഇന്ന് രാവിലെ വഴക്കുണ്ടായി. തർക്കം നീണ്ടപ്പോൾ ഗ്വാന്യേശ്വർ അനുഷയുടെ കഴുത്ത് ഞെരിച്ചു.
ഇതോടെ യുവതി ബോധരഹിതയായി വീണു. ഗ്യാനേശ്വർ തന്നെ അനുഷയെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.
എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭർത്താവാ പിന്നീട് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
പല കാര്യങ്ങളിലും ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും അതിന്റെ പേരിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.