വിഷ്ണുപുരം ചന്ദ്രശേഖരന്റെ നിലപാട് മാറ്റം ചോദ്യം ചെയ്ത് വി.ഡി സതീശൻ. ഇന്നലെവരെ മുന്നണി പ്രവേശനത്തിന് വേണ്ടി ചര്‍ച്ച നടത്തിയ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഇന്ന് മാറിയത് എന്തുകൊണ്ടെന്ന് അറിയില്ല. അസോസിയേറ്റ് അംഗത്വം നൽകിയത് നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെട്ടതിനാൽ മാത്രം. താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫി​ലേ​ക്ക് വ​രേ​ണ്ടന്നും സ​തീ​ശ​ൻ

New Update
vishnupuram vds

കൊച്ചി: വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​ഡി​എ​ഫി​ലേ​ക്കെ​ടു​ത്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ.

Advertisment

ത​ന്നെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ​യും വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ന്ന് ക​ണ്ടി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ലാതെ വെറുതെ അദ്ദേഹത്തിന് ഞങ്ങളെ കാണേണ്ട കാര്യമില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


ഇന്നലെ വൈകുന്നേരം 5.42നും 7.41നും വിഷ്ണുപുരം ചന്ദ്രശേഖരൻ തന്നെ വിളിച്ചിരുന്നുവെന്നും, തുടർന്ന് ഇന്ന് നിലപാട് മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു. 


ഘടകകക്ഷിയാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അസോസിയേറ്റ് അംഗമാകാൻ താൽപര്യമില്ലെങ്കിൽ അതിനോട് യുഡിഎഫിന് ഒരു വിരോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിൽ ഇതിനകം അസോസിയേറ്റ് അംഗങ്ങളാക്കിയ മൂന്ന് കക്ഷികളും രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

VSDPS chairman Vishnupuram Chandrasekharan dismisses claims of joining UDF  | Kerala News | Onmanorama

മുന്നണിയിൽ ചേരാനല്ലെങ്കിൽ പിന്നെ ഇന്നലെയും ഇന്നും തന്നെ വിളിച്ചതെന്തിനായിരുന്നുവെന്നും സതീശൻ ചോദിച്ചു. ഓരോരുത്തരും അവരുടെ വിശ്വാസ്യതയെയാണ് ഇതിലൂടെ തെളിയിക്കുന്നതെന്നും, അദ്ദേഹത്തിന് താൽപര്യമില്ലെങ്കിലും യുഡിഎഫിന് ഒരു കുഴപ്പവുമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 


ഞങ്ങളോട് അഭ്യർത്ഥിക്കാത്ത ആളെ എന്തിനാണ് അസോസിയേറ്റ് അംഗമാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.


യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കേരള കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ എൻഡിഎയിൽ തുടരുമെന്നും താൻ സ്വയംസേവകനാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.ഡി സതീശന്റെ പ്രതികരണം.

കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തൃണമൂൽ കോൺഗ്രസ്, സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി, കേരള കാമരാജ് കോൺഗ്രസ് എന്നീ പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനിച്ചത്.

Advertisment