വിഷൻ കേരള അൺലോക്കിങ് കേരള വാട്ടർവെയ് പാനൽ ചർച്ചയുമായി ടൈകേരള

New Update
te kerala

കൊച്ചി: കേരളത്തിലെ ജലഗതാഗത സംവിധാനവും ടൂറിസം വ്യാവസായിക വളർച്ചയും ചർച്ച ചെയ്യുന്നതിനായി  പാനൽ ചർച്ചയുമായി ടൈകേരള.
ചർച്ച നയിക്കുന്നത് ആനന്ദമണി കൺസൾട്ടൻസി മാനേജിങ് പാർട്ടണർ കെ ആനന്ദമണിയാണ്.

Advertisment

കേരളത്തിലേയും ആഗോള തലത്തിലെയും  ജലഗതാഗത സംവിധാനത്തിലെപുതിയ സാങ്കേതികതകളും  സുസ്ഥിര വികസനം,വാട്ടർ ടൂറിസം മേഖലയിലെ സാധ്യതകളും പാനൽ ചർച്ചവിഷയങ്ങളാകും.

സി. ജി.എച് സഹ സ്ഥാപകൻ ജോസ് ഡൊമിനിക്,സ്‌പൈസ്‌റൂട്ട് ലക്ഷുറി ഹൗസ് ക്രൂസ് പാർട്ണർ ജോബിൻ ജെ അറക്കളം,നോവാൾട് ഫൗണ്ടർ സി ഈ ഓ സന്ദിഥ് തണ്ടാശ്ശേരി,ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് സ്ഥാപകൻ കൗഷിക്ക് കെ,കൊച്ചി വാട്ടർ മെട്രോ സി.ഒ.ഓ സാജൻ പി ജോൺ തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുക്കും.

കേരളത്തിലേയും ആഗോള തലത്തിലെയും  ജലഗതാഗത സംവിധാനത്തിലെപുതിയ സാങ്കേതികതകളും  സുസ്ഥിര വികസനം,വാട്ടർ ടൂറിസം മേഖലയിലെ സാധ്യതകളും യുവാക്കൾക്കും സംരംഭകർക്കും ഒരു പോലെ ഉപകാരപ്രദമാകുന്ന പാനൽ ചർച്ച  ആഗസ്റ്റ് 22 നു വൈകീട്ട് 4 മുതൽ ആറു വരെ എറണാകുളം എം ജി റോഡിലെ  അവന്യു റീജൻ്റ്റ ഹോട്ടലിലാണ്  നടക്കുന്നത്.


പ്രവേശനം രെജിസ്ട്രേഷനിലൂടെ സൗജന്യ റെജിട്രേഷനായി സന്ദർശിക്കു:https://events.tie.org/Kerala/VisionKeralaPanel-UnlockingKeralaWaterways

Advertisment