New Update
/sathyam/media/media_files/7Ek3vsmNBdFcyajHEVtN.jpg)
കൊല്ലം: അച്ഛനും അമ്മയ്ക്കുമൊപ്പം സ്‌കൂളിലേക്കുപോയ മൂന്നാം ക്ലാസുകാരന് ബസ് കയറി ദാരുണാന്ത്യം. കൊല്ലം തേവള്ളി ഓലയില്‍ ഡിപ്പോ പുരയിടത്തില്‍ എം.ദീപുവിന്റെയും രമ്യയുടെയും മകന്‍ വിശ്വജിത്താണ് (9) മരിച്ചത്. കൊല്ലം വാടി ദേവമാതാ കോണ്‍വെന്റ് സ്‌കൂള്‍ മൂന്നാംക്‌ളാസ് വിദ്യാര്‍ഥിയാണ്.
Advertisment
ഭിന്നശേഷിക്കാരനായ അച്ഛന്‍ ഓടിച്ച നാലുചക്ര സ്‌കൂട്ടര്‍, ബൈക്കില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞപ്പോള്‍ തെറിച്ചുവീണ മകന്‍ ബസിനടിയില്‍പ്പെടുകയായിരുന്നു.
മകനെ സ്‌കൂളിലാക്കാനും മേടയില്‍മുക്കിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന ഭാര്യ രമ്യയെ ജോലിക്കു വിടാനുമായി മൂവരുംകൂടി നഗരത്തിലേക്കു വരുമ്പോഴായിരുന്നു സംഭവം.'
'മോന്‍ ബസിനടിയിലേക്കും ഞങ്ങള്‍ എതിര്‍ഭാഗത്തേക്കുമാണ് വീണത്, വീഴലും ബസെടുത്തതുമെല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു''-ആശുപത്രിക്കിടക്കയിലിരുന്നു ദീപു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us