അതിജീവിത മേഖലയിൽ വിശ്വാസ് ഇന്ത്യ വി. എൻ രാജൻ വിക്ടിമോളജി പുരസ്കാരം; നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

New Update
H

പാലക്കാട്‌: കുറ്റകൃത്യങ്ങളിലെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസ ഇന്ത്യ, മുൻ ഐ.ജിയും സംസ്ഥാന പോലീസ് മേധാവിയും ഇന്ത്യയിലെ വിക്ടിമോളജിയുടെ പിതാവുമായ പരേതനായ വി.എൻ.രാജന്റെ സ്മരണാർത്ഥം . 'വിശ്വാസ് ഇന്ത്യ വി. എൻ. രാജൻ വിക്ടിമോളജി പുരസ്കാരത്തിന് ' നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.

Advertisment

 വിവിധതരം പീഡനങ്ങൾ നേരിട്ട് പിന്നീട് ജീവിതത്തിൽ വിജയം നേടിയ വ്യക്തികൾക്കോ അത്തരത്തിൽ പീഡനം അനുഭവിച്ചവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് പരിശ്രമിക്കുന്ന സന്നദ്ധ സംഘടനകൾക്കോ ആണ് വർഷംതോറും പത്തായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം നൽകുക.

 അതിജീവിതരുമായി ബന്ധപ്പെട്ട മേഖലയിലെ ആദ്യ പുരസ്കാരമാണിത്.

 വ്യക്തികൾക്കോ സംഘടനകള്‍ക്കോ അവാർഡിനുള്ള നാമനിർദേശങ്ങൾ സമർപ്പിക്കാമെന്ന് വിശ്വാസ് ഇന്ത്യ ജനറൽ സെക്രട്ടറി പി. പ്രേംനാഥ് , വൈസ് പ്രസിഡന്റ് സി എ ബി ജയരാജൻ, വിശ്വാസ് പാലക്കാട്‌ ചാപ്റ്റർ സെക്രട്ടറി അഡ്വ. രാഖി. എൻ,നിയമവേദി ചെയർപേഴ്സൺ

അഡ്വ. ശാന്തദേവി പുരസ്കാരസമിതി കൺവീനർ അഡ്വ. ദീപ്തി പ്രതീഷ് എന്നിവർ പറഞ്ഞു. പുരസ്കാരം പിന്നീട് പ്രത്യേകം നടക്കുന്ന ചടങ്ങിൽ നൽകും.

 പൂർണ്ണ വിവര ഉൾപ്പെടുന്ന നാമ നിർദ്ദേശങ്ങൾ ഡിസംബർ 10ന് മുമ്പായി സെക്രട്ടറി ജനറൽ, വിശ്വാസ് ഇന്ത്യ , സിവിൽ സ്റ്റേഷൻ, പാലക്കാട്‌ 678001 എന്ന വിലാസത്തിൽ അയച്ചു നൽകാം. കൂടുതൽ വിവരങ്ങൾ 9400933444 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.

Advertisment