വിഴിഞ്ഞത്ത് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് മനുഷ്യൻ്റെ  അസ്ഥികൂടം കണ്ടെത്തി; മരിച്ചത് രണ്ടരമാസം മുന്‍പ് വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ അറുപതുകാരൻ

New Update
old

വിഴിഞ്ഞത്ത് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് മനുഷ്യൻ്റെ  അസ്ഥികൂടം കണ്ടെത്തി. രണ്ടരമാസം മുന്‍പ് വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ കോട്ടുകാല്‍ പുന്നക്കുളം നെട്ടത്താനം കുരുവിതോട്ടം എ ജെ ഭവനില്‍ കൃഷ്ണ്‍കുട്ടി(60)യുടെ അസ്ഥികൂടമാണെന്ന് സ്ഥിരീകരിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.

Advertisment

കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം തോട്ടിനരികിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ തലയോട്ടി ഉള്‍പ്പെട്ട അസ്ഥികൂടം കണ്ടെത്തിയിരുന്നു.

ഇതേ സ്ഥലത്ത് നടത്തിയ തുടര്‍ പരിശോധനയില്‍ കൃഷ്ണ്‍കുട്ടി ധരിച്ചിരുന്ന വസത്രങ്ങും ഷര്‍ട്ടിൻ്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന പേഴ്സില്‍ നിന്ന് ക്യഷ്ണന്‍കുട്ടിയുടെ ആധാര്‍കാര്‍ഡ് പോലീസ് കണ്ടെടുത്തിരുന്നു. ഇതുവഴിയാണ് അസ്ഥികൂടം കാണാതായ കൃഷ്ണന്‍കുട്ടിയുടേതാണെന്ന പ്രാഥമിക സ്ഥിരീകരണത്തിൽ പോലീസ് എത്തിയതെന്ന് വിഴിഞ്ഞം എസ് ഐ എം പ്രശാന്ത് പറഞ്ഞു.

Advertisment