വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും മികച്ച തുറമുഖമായി മാറും. തുറമുഖം തുറമുഖം ആക്കി മാറ്റിയത് ഇന്നത്തെ പിണറായി സര്‍ക്കാരാണെന്നും മന്ത്രി വി എന്‍ വാസവന്‍

ഇന്ത്യയിലെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും 2028 ല്‍ വിഴിഞ്ഞം പദ്ധതി പൂര്‍ണ്ണസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ലോകത്തെ പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
v n vasavan.jpg

കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി ഉദ്ഘാടനം ചെയ്തത് വിഎസ് അച്യുതാനന്ദന്‍ ആണ്. ഇ കെ നായനാരുടെ കാലത്തു തന്നെ തുറമുഖത്തിന്റെ സാധ്യതയെ പറ്റി പഠനം തുടങ്ങി. പദ്ധതി തുടങ്ങിയത് ഇടതുമുന്നണി സര്‍ക്കാര്‍. തുറമുഖം തുറമുഖം ആക്കി മാറ്റിയത് ഇന്നത്തെ പിണറായി സര്‍ക്കാരാണെന്നും മന്ത്രി വി എന്‍ വാസവന്‍.

Advertisment

എല്ലാ തരത്തിലുള്ള പ്രതിസന്ധികളെയും ഈ സര്‍ക്കാര്‍ തരണം ചെയ്തു. സമരം ഉണ്ടായി അതിനെയും അതിജീവിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. തുറമുഖം യാഥാര്‍ഥ്യമായതിനു ശേഷം 240 ഷിപ്പുകള്‍ വന്നു. ലക്ഷം കണ്ടെയ്‌നറുകള്‍ തുറമുഖത്ത് കൈകാര്യം ചെയ്തുവെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.


ഇന്ത്യയിലെ ഒന്നാമത്തെ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും 2028 ല്‍ വിഴിഞ്ഞം പദ്ധതി പൂര്‍ണ്ണസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ലോകത്തെ പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിഴിഞ്ഞം പദ്ധതിയില്‍ പിണറായി സര്‍ക്കാര്‍ ഇച്ഛാശക്തിയോടുകൂടി മുന്നോട്ടുപോകുന്നുവെന്നും കല്ലിട്ടാല്‍ മാത്രം കാര്യം നടക്കില്ല ഇച്ഛാശക്തിയോടെ പദ്ധതി നടപ്പിലാക്കണം അതിന്റെ ഉ?ദാഹരണമാണ് വിഴിഞ്ഞം തുറമുഖം പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.