വി​ഴി​ഞ്ഞ​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സംഭവം; കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

New Update
kerala police vehicle1

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പൊ​ഴി​യൂ​ർ സ്വ​ദേ​ശി ഷാ​ബു(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം നി​ർ​മ​ലാ ഭ​വ​നി​ൽ ജ​യിം​സ്- ‌മോ​ളി ദ​മ്പ​തി​മാ​രു​ടെ മ​ക​ൻ ജെ​യ്സ​ൻ(17), പു​തി​യ​തു​റ ഉ​രി​യ​രി​ക്കു​ന്നി​ൽ ഷാ​ജി-​ട്രീ​സ ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ ടി.​ഷാ​നു(16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി പു​തി​യ​തു​റ സ്വ​ദേ​ശി​നി സ്റ്റെ​ഫാ​നി(16) ഗു​രു​ത​ര പ​രു​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​ണ്.

അ​ഭി​ഭാ​ഷ​ക​നാ​യ ഷാ​ബു​വി​നെ​തി​രെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​ത​നു​സ​രി​ച്ചു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് എ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​ന​പ്പൂ​ർ​വ​മു​ള​ള ന​ര​ഹ​ത്യ​യ്ക്കാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ല്ലൂ​ർ ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ഴി​ഞ്ഞ​ത്ത് നി​ന്ന് പു​തി​യ​തു​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ചൊ​വ്വ​ര ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Advertisment