വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ് അ​നു​മ​തി. കേന്ദ്ര അനുമതി ലഭിച്ചതോടെ സം​സ്ഥാ​ന​ത്തി​ന്‍റെ ലൊ​ജി​സ്റ്റി​ക്‌​സ് മേ​ഖ​ല​ക്കും നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍​ക്കും പുത്തൻ ഉണർവ്

New Update
vizhinjam fuel

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റി​ന് (ഐ​സി​പി) കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി. ഇ​തോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തു​നി​ന്ന് ച​ര​ക്കു​ക​ള്‍ റോ​ഡ്-​റെ​യി​ൽ മാ​ര്‍​ഗ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​കും.

Advertisment

നി​ല​വി​ല്‍ ച​ര​ക്കു​ക​ള്‍ വ​ലി​യ ക​പ്പ​ലു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് തു​റ​മു​ഖ​ത്ത് നി​ന്ന് ചെ​റി​യ ഫീ​ഡ​ര്‍ ക​പ്പ​ലു​ക​ളി​ലാ​യി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് രീ​തി.

എ​ന്നാ​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റി​ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ സ​മ​യ​വും ചെ​ല​വും വ​ന്‍​തോ​തി​ല്‍ ലാ​ഭി​ക്കാ​നാ​കും. അ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തി​ന്‍റെ ലൊ​ജി​സ്റ്റി​ക്‌​സ് മേ​ഖ​ല​ക്കും നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍​ക്കും ഇ​ത് വ​ലി​യ ഉ​ത്തേ​ജ​നം ന​ല്‍​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Advertisment