/sathyam/media/media_files/2025/10/24/modi-gadgari-nh-2025-10-24-19-56-28.jpg)
കോട്ടയം:ക്യനാകുമാരി മുതല്‍ മുംബൈ വരെ നീണ്ടു കിടക്കുന്ന എന്‍.എച്ച് 66 ബന്ധിപ്പിക്കുന്നത് വിഴിഞ്ഞം ഉള്‍പ്പടെ രാജ്യത്തെ സുപ്രധാനമായ 5 പോര്‍ട്ടുകളെ.
കേരളത്തിന്റെ ഗെയിം ചേഞ്ചറാണ് എന്‍.എച്ച് 66. വിഴിഞ്ഞം, വല്ലാർ പാടം, കര്‍ണാടകയിലെ ന്യൂ മാഗ്ലൂര്‍, ഗോവയിലെ മോര്‍മുഗോവ, മഹാരാഷ്ട്രയിലെ ജെഎന്‍പിടി പോര്‍ട്ടുകളെ ബന്ധപ്പിക്കുന്ന പാതയാണിത് എന്നതാണ് ഈ രാജപാതയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്.
യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയില്‍ ഉള്‍പ്പെടെ ഇതു വലിയ മാറ്റം കൊണ്ടുവന്നേക്കും.
മുംബൈയില്‍ നിന്നു ഗോവയിലേക്കുള്ള യാത്രാസമയം പത്തു മണിക്കൂറില്‍നിന്ന് 5-6 ആറ് മണിക്കൂറായി കുറയ്ക്കാന്‍ എന്‍.എച്ച് 66 വികസനത്തിനു സാധിച്ചിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എന്‍എച്ച് 66ന് ആകെ 1611 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ഇതില്‍ 643 കിലോമീറ്ററും കടന്നുപോകുന്നതു കേരളത്തിലൂടെയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ വണിജ്യം, വ്യവസായം, ടൂറിസം മേഖലകളിലെ കുതിപ്പിനും എന്‍.എച്ച് വികസനം വഴിതെളിക്കും.
വിഴിഞ്ഞം ഉള്‍പ്പെടെ 5 തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഷിപ്പിംഗ്, ചരക്കുനീക്കം എന്നിവയിലും വൻ നേട്ടമായി മാറും.
2026 ജനുവരിയില്‍ പൂര്‍ത്തിയായ റീച്ചുകള്‍ ഉടൻ ഉദ്ഘാടനം ചെയ്യും. മേജര്‍ തുറമുഖങ്ങളായ വിഴിഞ്ഞം, കൊച്ചി അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലുകള്‍, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്നിവ ദേശീയപാത 66മായി ബന്ധപ്പെടുന്നു.
കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ചെറുകിട തുറമുഖങ്ങളും പാതയുടെ സമീപത്താണ്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളില്‍ കൂറ്റന്‍ കപ്പലുകളിലെത്തുന്ന കണ്ടെയ്നറുകള്‍ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാം.
ചെറുകിട തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിനും കുതിപ്പാകും.
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധിക്കുന്നതാണു ദേശീയപാത 66. കൊച്ചി ഇടപ്പള്ളി മുതല്‍ വാളയാര്‍ വരെ എന്‍.എച്ച് 544ലാണ് വ്യവസായ ഇടനാഴി സ്ഥാപിക്കുന്നത്.
ഈ ഭാഗത്തെ സംരംഭങ്ങള്‍ക്കും ദേശീയപാത 66 കുതിപ്പാകും. പ്രത്യേകിച്ച് എറണാകുളം, തൃശൂര്‍ ജില്ലകളില്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഐ.ടി പാര്‍ക്കുകള്‍ക്കും പാത നേട്ടമാകും.
ദേശീയപാതകളുടെ സാമീപ്യം, ടൂറിസം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, വ്യവസായം, ലോജിസ്റ്റിക്സ് മേഖലകള്‍ക്കും നേട്ടമാകും.
45 മീറ്ററില്‍ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത തുറക്കുന്നത് എം.സി റോഡിന്റെ വാഹന ബാഹുല്യം വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കും.
എം.സി. റോഡിനു നിലവിലെ വാഹനതിരക്കു താങ്ങാനുള്ള ശേഷിയില്ല. ഇതോടൊപ്പം കണ്ടെയ്നര്‍ ലോറികളും മറ്റു ഭാര വാഹനങ്ങളും കൂടി എം.സി റോഡിലേക്കു പ്രവേശിക്കുന്നതോടെ ചെറുവാഹനങ്ങള്‍ക്കു ദുരിതമാണ്.
ദിവസേനയെന്നോണമാണ് ഇവിടെ അപകടങ്ങള്‍ സംഭവിക്കുന്നത്. അവധി ദിവസങ്ങളില്‍ തിരക്ക് ഇരട്ടിയാകും.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത ജനുവരിയില്‍ യാഥാര്‍ല്യമാകുന്നതോടെ എം.സി. റോഡിലെ തിരക്കിനു ഒരു പരിഹാരമാകും.
കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള ഭാരവാഹനങ്ങള്‍ ദേശീയ പാതയിലൂടെ പോയാല്‍ തന്നെ എം.സി. റോഡിലെ തിരക്കും അപകടങ്ങളും ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ഫലത്തിൽ കേന്ദ്രസർക്കാർ കേരള ജനതയ്ക്ക് നൽകിയ വലിയ സംഭാവനയാണ് എൻഎച്ച് 66. ഇതിലൂടെ കേരളം വികസനത്തിന്റെ കാര്യത്തിൽ വൻ കുതിപ്പിന് വകവയ്ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us