വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത; മൂന്നുമാസം മുമ്പ് കാണാതായ പ്രദേശവാസിയുടേതെന്ന് സംശയം, ശരീരാവശിഷ്ടങ്ങള്‍ക്ക് രണ്ടുമാസത്തിലേറെ പഴക്കം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
G

തിരുവനന്തപുരം: വിഴിഞ്ഞത്ത് പറമ്പില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ചപ്പാത്ത് ചന്തയ്ക്ക് സമീപം ഇടത്തോടിന്റെ കരയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

Advertisment

തൊഴിലുറപ്പ് തൊഴിലാളികള്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

മൂന്നുമാസം മുമ്പ് കാണാതായ പ്രദേശവാസിയായ കൃഷ്ണന്‍കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ ആണോ ഇതെന്ന് പരിസരവാസികള്‍ സംശയിക്കുന്നു. ശരീരാവശിഷ്ടങ്ങള്‍ക്ക് രണ്ടുമാസത്തിലേറെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

 

 

 

 

 

 

 

 

 

 

Advertisment