/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
തിരുവനന്തപുരം: കോർപറേഷനിലെ പുതുതായി രൂപീകരിച്ച വിഴിഞ്ഞം വാർഡിൽ ആദ്യ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിൽ യുഡിഎഫ്.
മൂന്നു പ്രധാന മുന്നണികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന വിഴിഞ്ഞത്ത് കോൺഗ്രസ് സ്ഥാനാർഥിയായ കെ.എച്ഛ്. സുധീർഖാൻ 83 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.
എൽഡിഎഫിന് വിജയിക്കാൻ അനുകൂലമായ രീതിയിലാണ് പുതിയ വാർഡ് രൂപീകരിച്ചതെന്നു നേരത്തെ വിമർശനം ഉയർന്നിരുന്നു. ആ ആരോപണം നിലനിൽക്കെ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിയാണ് വിഴിഞ്ഞത്തെ യുഡിഎഫിന്‍റെ വിജയം.
കോർപറേഷനിൽ ഇതോടെ യുഡിഎഫ് 20 സീറ്റ് എന്ന നിലയിലേക്ക് എത്തി.
തിരുവനന്തപുരം കോർപറേഷനിൽ 51 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
കോർപറേഷൻ ഭരിക്കുന്ന ബിജെപിക്ക് 50 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നത് ഒരു സ്വതന്ത്രന്‍റെ പിന്തുണ കൂടി നേടിയിട്ടാണ്.
വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നെങ്കിൽ ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കുമായിരുന്നു. എൽഡിഎഫിന് നിലവിൽ 29 സീറ്റിൽ മാത്രം ഒതുങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us