വി​ഴി​ഞ്ഞ​ത്ത്  ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ 12 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം മൂന്നാം ദിവസം ക​ണ്ടെ​ത്തി

അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തും​മൂ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​ക്ക് സ​മീ​പം റോ​സി ഹൗ​സി​ൽ പ​ത്രോ​സി​ന്‍റെ​യും ഡ​യാ​ന​യു​ടെ​യും മ​ക​ൻ ജോ​ബി​ളി​ന്‍റെ (12) മൃ​ത​ദേ​ഹ​മാ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്

New Update
SEA WAVE

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തി​ന് സ​മീ​പം മൂ​ന്ന് ദി​വ​സം മു​മ്പ് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ 12 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

Advertisment

അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തും​മൂ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​ക്ക് സ​മീ​പം റോ​സി ഹൗ​സി​ൽ പ​ത്രോ​സി​ന്‍റെ​യും ഡ​യാ​ന​യു​ടെ​യും മ​ക​ൻ ജോ​ബി​ളി​ന്‍റെ (12) മൃ​ത​ദേ​ഹ​മാ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ജോ​ബി​ളി​നെ കാ​ണാ​താ​യ​തി​ന് സ​മീ​പ​ത്താ​യി ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

അ​ടി​മ​ല​ത്തു​റ ലൂ​യി​സ് മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ജോ​ബി​ളി​നെ 31ന് ​വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു കാ​ണാ​താ​യ​ത്.

സ്കൂ​ൾ വി​ട്ട് വ​ന്ന​ശേ​ഷം ബ​ന്ധു​വാ​യ 11 വ​യ​സു​കാ​ര​നൊ​പ്പം ക​ട​ൽ​ക്ക​ര​യി​ൽ എ​ത്തി​യ​ശേ​ഷം ജോ​ബി​ൾ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും ക​ര​യി​ൽ ഊ​രി​വ​ച്ച് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

 ജോ​ബി​ൾ കു​ളി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട​തു​ക​ണ്ട് ക​ര​യി​ൽ​നി​ന്ന കു​ട്ടി നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും വി​ര​മ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം പോ​ലീ​സും കോ​സ്റ്റ​ൽ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മു​പ്പെ​ടെ മൂ​ന്നു ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

Advertisment