/sathyam/media/media_files/2026/01/06/ibra-2026-01-06-16-18-50.jpg)
കൊ​ച്ചി: മു​ൻ മ​ന്ത്രി​യും മു​സ്‌ലീം ലീ​ഗ് നേ​താ​വു​മാ​യ വി.​കെ. ഇ​ബ്രാം​ഹിം കു​ഞ്ഞ്(74) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.
ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ള്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
എം​എ​സ്എ​ഫി​ലൂ​ടെ​യാ​ണ് വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. 2001 ലും 2006 ​ലും മ​ട്ടാ​ഞ്ചേ​രി​യി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചു.
2011ലും, 2016​ലും ക​ള​മ​ശേ​രി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ അ​വ​സാ​ന എം​എ​ല്‍​എ​യും ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ദ്യ എം​എ​ല്‍​എ​യു​മാ​ണ് വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്.
2005 മു​ത​ല്‍ 2006 വ​രെ വ്യ​വ​സാ​യ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു വി ​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞ്.
2011 മു​ത​ല്‍ 2016 വ​രെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്നു. മു​സ്‍​ലീം ലീ​ഗി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ല് ത​വ​ണ അ​ദ്ദേ​ഹം എം​എ​ല്‍​എ​യാ​യി. നി​ല​വി​ല്‍ ഐ​യു​എം​എ​ല്‍ നാ​ഷ​ണ​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us