Advertisment

പീഡന പരാതി: മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി.കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു

ഒരു നിർമാതാവിനെ യുവതി ഭീഷണിപ്പെടുത്തിയതായി അറിയാമെന്നും നിർമാതാവ് പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

New Update
vk prakash

കൊച്ചി: പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. വി.കെ.പ്രകാശിനെതിരെ പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നീക്കം.

Advertisment

ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ആരോപണമെന്ന് ഹര്‍ജിയിയിൽ ചൂണ്ടിക്കാട്ടി. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വേറെയും പരാതികളുണ്ട്.

ഒരു നിർമാതാവിനെ യുവതി ഭീഷണിപ്പെടുത്തിയതായി അറിയാമെന്നും നിർമാതാവ് പരാതി നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Advertisment