തിരുവനന്തപുരം കോർപറേഷനിലെ ഓഫീസ് കെട്ടിട വിവാദം ആളിക്കത്തുന്നു.. ‘വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം; എംഎൽഎ ഹോസ്റ്റലിൽ‌ ഒന്നാന്തരം ഓഫീസ് മുറികളുണ്ട്’.. കെഎസ് ശബരീനാഥൻ

താൻ എംഎൽഎ ആയിരുന്നപ്പോൾ മാസവാടക കൊടുത്ത് ആര്യനാട് കെട്ടിടത്തിലാണ് താമസിച്ചത്. എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ വികെ പ്രശാന്തിന് 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്.

New Update
vk-prasaanth

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎയ്ക്കെതിരെ കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ.

Advertisment

എംഎൽഎ ഹോസ്റ്റലിൽ മുറിയുള്ള പ്രശാന്തിന് എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസെന്ന് വിമർശനം.

വികെ പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്നും കെഎസ് ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.

താൻ എംഎൽഎ ആയിരുന്നപ്പോൾ മാസവാടക കൊടുത്ത് ആര്യനാട് കെട്ടിടത്തിലാണ് താമസിച്ചത്.

എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ വികെ പ്രശാന്തിന് 31,32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ അനുവദിച്ചിട്ടുണ്ട്. 

നിയമസഭയുടെ എംഎൽഎ ഹോസ്റ്റൽ വികെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.

 കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണെന്നും ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം നഗരസഭ ഒരുക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.

Advertisment