പാര്‍ട്ടിയില്‍ തുടരാനുള്ള യോഗ്യത രാഹുല്‍ മാങ്കൂട്ടത്തിലിനില്ല. രാഹുലിനെ പുറത്താക്കണം, എംഎൽഎ സ്ഥാനവും രാജിവെക്കണം. നടപടി സ്വീകരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം ഇനിയും വൈകരുതെന്ന് വി എം സുധീരൻ

New Update
Sudheeran

തലശ്ശേരി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍. എംഎല്‍എ പദവി ഉടന്‍ രാജിവെക്കണമെന്നും പാര്‍ട്ടി വൈകാതെ തന്നെ രാഹുലിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Advertisment

ഈ കാര്യത്തില്‍ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തില്‍ തന്നെ കര്‍ശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം. ഇതിന് പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും വി എം സുധീരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസെടുത്തിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും രാഹുല്‍ ഒളിവില്‍ തുടരുന്നതിനെതിരെ പാര്‍ട്ടിക്കുള്ളിലെ എതിർപ്പ് ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഒളിവിലല്ല, നിയമത്തിനുമുന്നില്‍ ഹാജരാകണം എന്ന് ഷമ വ്യക്തമാക്കി.

Advertisment