വി.എം. വിനുവിന് മത്സരിക്കാനാകില്ല, സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് ഹൈക്കോടതി. സെലിബ്രിറ്റി നാട്ടിലെ കാര്യങ്ങൾ അറിയുന്നില്ലേ ? പത്രം വായിക്കാറില്ലെയെന്നും കോടതിയുടെ പരിഹാസം. വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് പോലും പരിശോധിക്കാതെ പത്രിക സമർപ്പിച്ചത് ​ഗുരുതര വീഴ്ചയെന്നും വിമർശനം

New Update
vm vinu

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായ വി.എം. വിനുവിന് മത്സരിക്കാനാകില്ല.

Advertisment

വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വി.എം. വിനുവിൻറെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർഥിയാകാൻ കഴിയില്ല.

ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെലിബ്രിറ്റിക്ക് പ്രത്യേകതയില്ല. രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.


തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിറ്റിൽ വൈഷ്ണയുടെ പേര് ഉണ്ടായിരുന്നു. അതിനുശേഷമാണ് വെട്ടിമാറ്റിയത്.


വിനുവിന്‍റെ പേര് കഴിഞ്ഞ തവണ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇല്ലെന്ന് പറയുന്നതിൽ അർഥമില്ല. സെലിബ്രിറ്റി എന്തുകൊണ്ടാണ് നാട്ടിലെ കാര്യങ്ങൾ അറിയുന്നില്ലേ, പത്രം വായിക്കാറില്ലെയെന്നും കോടതി പരിഹസിച്ചു.

താൻ മേയർ സ്ഥാനാർഥിയാണ്. ഭരിക്കുന്ന പാർട്ടി മനപൂർവം പേര് വെട്ടാൻ ശ്രമമാണ് നടത്തിയത്. അതിന്‍റെ ഭാഗമായാണ് തന്‍റെ പേര് ഒഴിവാക്കിയതെന്ന് വിനു കോടതിയിൽ വാദിച്ചു. എന്നാൽ ഇത് താങ്കളുടെ കഴിവ് കേടാണെന്നും അതിന് പാർട്ടികളെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്നും കോടതി മറുപടി നൽകി.

വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് നോക്കാതെയാണ് പത്രിക നൽകിയത്. തെരഞ്ഞെടുപ്പിന് നിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങൾ പോലും അന്വേഷിക്കാതെയാണ് ഇങ്ങനെ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുത്തതെന്നും കോടതി വിമർശിച്ചു.

Advertisment