/sathyam/media/media_files/2025/11/18/v-m-vinu-2025-11-18-01-51-21.jpg)
കോഴിക്കോട്: 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്ന് ആവര്‍ത്തിച്ച് മലാപ്പറമ്പ് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിഎം വിനു.
ഭാര്യക്കൊപ്പം പോയാണ് താന്‍ വോട്ട് ചെയ്തത്. സിവില്‍ സ്‌റ്റേഷന് സമീപത്തെ ബൂത്തിലാണ് താന്‍ വോട്ട് ചെയ്തതെന്നും ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിഎം വിനു ചോദിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/10/vm-vinu-2025-11-10-15-35-30.jpg)
എന്നാൽ 2020ലെ തദ്ദേശതെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ മലാപ്പറമ്പ് ഡിവിഷണില്‍ വിഎം വിനുവിന്റെ പേര് ഉണ്ടായിരുന്നെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിയുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2020ലെ വോട്ടര്‍ പട്ടിക ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ ഇല്ല.
വോട്ടര്‍ പട്ടിക ഇപ്പോള്‍ കോര്‍പ്പറേഷന്റെ കൈവശമാണെന്നും പട്ടികയില്‍ എല്‍ഡിഎഫ് കൃത്രിമത്വം നടത്തി വിനുവിന്റെ പേര് ഇല്ലാതാക്കിയതാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us