തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സില്‍ നന്മയുള്ള വ്യക്തിയാണെന്ന് പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി വി എന്‍ വാസവന്‍.
തിരുവഞ്ചൂര്‍ പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് കരുതാനാകില്ല. തിരുവഞ്ചൂരിന് ബിജെപി താല്‍പര്യമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ആകില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നേട്ടം ഉണ്ടാക്കിയത് സര്‍ക്കാര്‍ ആണ്. ഐകകണ്ഠേന പാസാക്കിയ ബില്ലുകള്‍ പോലും ഗവര്‍ണര്‍ ഇതുവരെയും ഒപ്പിട്ടിട്ടില്ല. തിരുവഞ്ചൂര്‍ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് പകല്‍പോലെ വ്യക്തമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.