/sathyam/media/media_files/2025/01/06/T0FELkk7eiSZTxewN8xL.jpg)
ഡല്‍ഹി: പശ്ചിമ ബംഗാള്‍ അടക്കം അഞ്ച് ഇടങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളില്‍ 58.19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.
വ്യാജവോട്ടുകള്‍ 1.38 ലക്ഷം എന്നും കണ്ടെത്തി. പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തുവന്നത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമാസത്തിലേറെ നീണ്ടുനിന്ന എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ക്ക് പിന്നാലെയാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.
കരട് വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റുകളില്‍ ലഭ്യമാണ്. രാജസ്ഥാനിലെ പട്ടികയില്‍ നിന്ന് 42 പേരെ ഒഴിവാക്കി. കൂടുതല്‍പേരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ജയ്പൂരിലാണ്.
ഏറ്റവും കുറവ് പേരുകള്‍ നീക്കം ചെയ്തിട്ടുള്ളത് ലക്ഷദ്വീപിലാണ്. 2.5 ശതമാനം പേരുകള്‍ മാത്രമാണ് ലക്ഷദ്വീപില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us