തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രക്തസമ്മര്‍ദ്ദവും വൃക്ക പ്രവര്‍ത്തനവും ഇപ്പോഴും സ്ഥിരതയിലല്ലെന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
പട്ടം എസ് യു ടി ആശുപത്രിയില്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരുന്നുകള്‍ക്ക് വിഎസ് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഇന്ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തി. തുടര്‍ന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുകയായിരുന്നു.