നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി സ്ഥാനാര്‍ത്ഥിയായേക്കും. പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത് ജോയിയുടെ പേരിന് തന്നെ. സംസ്ഥാന നേതൃത്വം ഇന്ന് ഉച്ചയ്ക്കു തന്നെ ജോയിയുടെ പേര് എഐസിസിക്ക് കൈമാറും. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകാന്‍ സാധ്യത

സംസ്ഥാനനേതൃത്വം പേര് നല്‍കിയാല്‍ ഇന്നു തന്നെ അത് ഓണ്‍ലൈനായി അപ്രൂവ് ചെയ്യുമെന്ന് കെസി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

New Update
vs joy Untitledowisii0

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് വിവരം. പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നത് ജോയിയുടെ പേരിനാണ്. 

Advertisment

പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷം സംസ്ഥാന നേതൃത്വം ഇന്ന് ഉച്ചയ്ക്കു തന്നെ ജോയിയുടെ പേര് എഐസിസിക്ക് കൈമാറും. 


എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശത്താണ്. അദ്ദേഹം നാളെയാണ് തിരിച്ചെത്തുക. 


vs joy

സംസ്ഥാന നേതൃത്വം പേര് നല്‍കിയാല്‍ ഇന്നു തന്നെ അത് ഓണ്‍ലൈനായി അപ്രൂവ് ചെയ്യുമെന്ന് കെസി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

അതിനാല്‍ വിഎസ് ജോയിയുടെ സ്ഥാനാന്‍ത്ഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകാനാണ് സാധ്യത. ജയസാധ്യതയും പാര്‍ട്ടിയിലെ അഭിപ്രായ ഐക്യവും മുന്‍നിര്‍ത്തിയാണ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. 


നിലമ്പൂരില്‍ രാജിവച്ച പിവി അന്‍വറും നേരത്തെ ജോയിയുടെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ളവരുടെ ഇത്തരം നോമിനേഷനുകള്‍ സ്വീകരിക്കില്ലെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു.


 എന്നാല്‍ ജോയിക്കു തന്നെയാണ് ജയസാധ്യത എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും മറ്റ് സാമൂഹിക സ്ഥിതികളും മുന്‍നിര്‍ത്തി ജോയിയെ തന്നെ മത്സരിപ്പിക്കാനാണ് ധാരണ. മുസ്ലീംലീഗ് നേതൃത്വത്തിനും ജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടാണ് താല്‍പര്യം.

Advertisment