തൃശൂർ: ഏത് ഏജൻസി അന്വേഷിച്ചാലും പൂരം അലങ്കോലമാക്കിയതിലെ ഗൂഢാലോചന കാലതാമസമില്ലാതെ പുറത്തുവരണമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ.
തൃശ്ശൂർ പൂരം വിഷയത്തിലെ നിലവിലെ അന്വേഷണറിപ്പോർട്ട് സർക്കാർ തള്ളിയോ എന്നറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കും.
തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ഏത് ഉന്നതരായാലും അത് പുറത്തുവരണം. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് താൻ മുന്നോട്ട് പോകുന്നത് വി.എസ്. സുനിൽകുമാർ പറഞ്ഞു