Advertisment

'അൻവർ തിരുത്തണമെന്ന് യുവനിര'. യു.ഡി.എഫ് പ്രവേശനത്തിന് മുമ്പ് അൻവർ നിലപാട് തിരുത്തണമെന്ന് വി.ടി ബൽറാം. വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര തിരഞ്ഞെടുപ്പ് സമയത്തെ ജാതീയ പരാമർശങ്ങളും പിൻവലിക്കണമെന്നും ആവശ്യം. പിന്തുണച്ച് മാത്യു കുഴൽനാടനും

അൻവർ രാഷ്ട്രീയ വ്യക്തത വരുത്തണം. അത് പൊതുസമൂഹത്തിന് മനസിലാകുന്ന വിധമായിരിക്കണം

New Update
balram Untitledearthq

തിരുവനന്തപുരം: യു.ഡി.എഫ് പ്രവേശനം ആഗ്രഹിക്കുന്ന പി.വി അൻവർ എം.എൽ.എ പഴയ നിലപാടുകൾ തിരുത്തണമെന്ന് കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ടി ബൽറാം. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ബൽറാം ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്നത്. 

Advertisment

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ ജാതീയ പരാമർശങ്ങളും പിൻവലിച്ച് പി.വി.അൻവർ സ്വയം തിരുത്തണമെന്നും തൻപ്രമാണിത്തവും ധാർഷ്ട്യവും ഒരു പൊടിക്ക് കുറയ്ക്കണമെന്നും കുറിപ്പിൽ ബൽറാം വ്യക്തമാക്കി


p v anwar12

ഇത്തരത്തിൽ തീരുമാനമെടുക്കുമ്പോൾ അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്‌നമുണ്ടാവേണ്ട കാര്യമില്ലെന്നും കുറിപ്പിൽ പറയുന്നു. ഇക്കാര്യത്തിൽ വി.ടി ബൽറാമിനൊപ്പമാണെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടനും രംഗത്ത് വന്നു. 


അൻവർ രാഷ്ട്രീയ വ്യക്തത വരുത്തണം. അത് പൊതുസമൂഹത്തിന് മനസിലാകുന്ന വിധമായിരിക്കണം. ചേലക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവർ നടത്തിയ പരാമർശങ്ങൾ കടന്നുപോയെന്നും അത് തിരുത്തപ്പെടേണ്ടതാണെന്നും കുഴൽനാടനും പറയുന്നു


പ്രചരിക്കപ്പെടുന്ന രണ്ട് ഫോട്ടോകളില്‍ ഏതാണ് ഒറിജിനല്‍ ഏതാണ് ഫോട്ടോഷോപ്പ് എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട് ; എ സമ്പത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി ബല്‍റാം

അൻവര്‍ യു.ഡി.എഫിലേക്ക് വരുന്ന കാര്യത്തിൽ ഏതാണ്ട് ധാരണയായ സമയത്ത് കെ.പി.സി.സി ഉപാദ്ധ്യക്ഷൻ കൂടിയായ വി.ടി ബൽറാം സമൂഹമാധ്യമത്തിലിട്ട കുറിപ്പിന് അനുകൂല പ്രതികരണമാണുള്ളത്.

ഇക്കാര്യത്തിലടക്കം ചർച്ച നടത്തിയ ശേഷമാവും അൻവറിനെ ഉൾക്കൊള്ളുന്ന കാര്യത്തിൽ മുന്നണി നിലപാടെടുക്കുക.

Advertisment