/sathyam/media/media_files/2025/12/25/rajesh-asha-2025-12-25-19-53-29.jpg)
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ബിജെപി തിരുവനന്തപുരം നഗരസഭയിൽ അധികാരം പിടിക്കുമ്പോൾ മേയറാകാനുള്ള നിയോഗം വി.വി രാജേഷിന്.
സി പി ഐ യുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിലൂടെ പൊതു രംഗത്തെത്തിയ വിവി രാജേഷ് സി പി ഐ ബന്ധം ഉപേക്ഷിച്ചാണ് എ ബി വി പി വഴി ബി ജെ പി യിലെത്തിയത്.
ബി ജെ പി യിൽ ആർ.എസ്.എസിൻ്റെ പിന്തുണയാണ് വിവി രാജേഷിന് മേയർ സ്ഥാനത്ത് എത്താൻ സഹായകമായത്.
എ ബി വി പി യിലും യുവമോർച്ചയിലും രാജേഷിൻ്റെ സമകാലീനനായിരുന്ന അഡ്വ . എസ് . സുരേഷ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി .തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായിരുന്ന രാജേഷ് ഒതുക്കപ്പെട്ടതായി ചിലർ പ്രചരിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/25/vv-ragesh-2025-12-25-19-49-33.jpg)
എന്നാലിപ്പോൾ വിവി രാജേഷ് തിരുവനന്തപുരം നഗര പിതാവാകുന്നു. ബി ജെ പി യിൽ താൻ കരുത്തനാണെന്ന സന്ദേശം ഇതിലൂടെ നൽകാനും രാജേഷിനായി. രാജേഷിനെതിരെ പോസ്റ്റർ പ്രചാരണം പോലും നടന്നിരുന്നു എന്നത് ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്.
പാർട്ടി പുനഃസംഘടനയുടെ സമയത്ത് നടന്ന ഈ പോസ്റ്റർ പ്രചാരണം ബി ജെ പി നേതൃത്വവും ആർ.എസ്. എസും തള്ളിക്കളഞ്ഞിരിക്കുന്നു.
മേയർ സ്ഥാനത്തേക്ക് പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് മത്സരിക്കുന്നതിന് സാധ്യതയുണ്ട്. ശ്രീലേഖ അവഗണിക്കപ്പെട്ടു എന്ന് പ്രചരിച്ചാൽ അത് തിരിച്ചടിയാകുമെന്ന ആശങ്ക ബി ജെ പി ക്കുണ്ട്.
ഈ സാഹചര്യത്തിൽ ശ്രീലേഖയെ പാർട്ടി കൂടുതൽ പരിഗണിക്കുന്നു എന്ന സന്ദേശം നൽകാനുള്ള ശ്രമവും ബി ജെ പി യുടെ ഭാഗത്ത് നിന്നുണ്ടാകും. തിരുവനന്തപുരം ഡെപ്യൂട്ടി മേയറാകുന്ന ആശാ നാഥ് സോഷ്യൽ മീഡിയയിൽ സജീവമാണ്.
/sathyam/media/post_attachments/view/acePublic/alias/contentid/1o2k505mnav1s6xp8eo/0/vv-rajesh-ashanath-gs-jpg-157875.webp?f=3%3A2&q=0.75&w=900)
പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള നേതാവായ ആശാനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് സംവരണ മണ്ഡലത്തിൽ മത്സരിച്ച് ബി ജെ പി യുടെ വോട്ട് വിഹിതം കാര്യമായി വർദ്ധിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ആശാനാഥിനെ ഡെപ്യൂട്ടി മേയറാക്കിയതിലൂടെ പട്ടിക ജാതി വോട്ട് സമാഹരിക്കാനുകുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us