പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ദൗത്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും.. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ഥി വിവി രാജേഷ്

സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടി തീരുമാനമനുസരിച്ചാണെന്നും ആ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും രാജേഷ് പറഞ്ഞു.

New Update
rajesh asha

തിരുവനന്തപുരം: പാര്‍ട്ടിയും ജനങ്ങളും ഏല്‍പ്പിച്ച ദൗത്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി മേയര്‍ സ്ഥാനാര്‍ഥി വിവി രാജേഷ്. 

Advertisment

സ്ഥാനാര്‍ഥി പ്രഖ്യാപനം പാര്‍ട്ടി തീരുമാനമനുസരിച്ചാണെന്നും ആ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും രാജേഷ് പറഞ്ഞു. 

കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മേയര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിവി രാജേഷ്.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പടക്കം എല്ലാ തെരഞ്ഞെടുപ്പുകളെയും ബിജെപി ഗൗരവമായാണ് കാണുന്നത്. 

ശക്തമായ പ്രതിപക്ഷത്തെ ആരോഗ്യകരമായിട്ടാണ് കാണുന്നത്. കാരണം ശക്തമായ പ്രതിപക്ഷമുള്ള സ്ഥലത്താണ് ശക്തമായ ജനാധിപത്യ സംവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. 

ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം തിരുത്തല്‍ശക്തിയായി പ്രവര്‍ത്തക്കണം എന്നുള്ളതാണ്. 

ഞങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം തിരുത്തല്‍ശക്തിയായിട്ടു തന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിച്ചത്. 

പരിചയസമ്പന്നരായ നേതാക്കള്‍ പ്രതിപക്ഷത്തുള്ളത് വളരെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്നും രാജേഷ് പറഞ്ഞു.

Advertisment