/sathyam/media/media_files/2025/11/18/vyshna-kc-venugopal-2025-11-18-22-26-29.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ വോട്ടവകാശം ഹൈക്കോടതി പുനഃസ്ഥാപിച്ചതോടെ, ഭരണ സ്വാധീനത്തിന്റെയും രാഷ്ട്രീയ ഇടപെടലിന്റെയും പിന്തുണയോടെ സിപിഎം ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ നടത്തിയ ശ്രമം തകർന്നുവെന്ന് കെ.സി വേണുഗോപാൽ എം.പി.
വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കപ്പെട്ടത് ഒരു സാധാരണ പിഴവോ സാങ്കേതിക പ്രശ്നമോ അല്ലെന്നും, പരാജയ ഭീതിയിൽപ്പെട്ട സിപിഎം രാഷ്ട്രീയ പ്രേരിതമായി നടത്തിയ നിയമവിരുദ്ധ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും ജനാധിപത്യ മാനദണ്ഡങ്ങളും തകർക്കുന്ന രീതിയിലാണ് സിപിഎം പ്രവർത്തിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/17/vyshna-suresh-jpg-2025-11-17-20-38-20.webp)
ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ദുരുപയോഗം
വൈഷ്ണ സുരേഷിന് നേരിട്ട ദുരനുഭവം സിപിഎം ഉദ്യോഗസ്ഥ ബന്ധങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന് തെളിവാണെന്ന് അദ്ദേഹം പരാമർശിച്ചു.
ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കേണ്ട ബാധ്യതയുള്ള ഉദ്യോഗസ്ഥർ പോലും പാർട്ടി താൽപര്യങ്ങൾക്ക് അടിമപ്പെടുന്നതിന്റെ ഗൗരവമായ ഉദാഹരണമാണ് ഈ സംഭവം.
സിപിഎമ്മിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥ ലോബികളെ തുറന്നുകാട്ടാനും നിയമപരമായി നേരിടാനും കോൺഗ്രസ് ശക്തമായ പോരാട്ടം തുടരുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/tW86HX98o62rHZIlcuta.jpg)
ബിജെപിയുടെ പാതയിൽ സിപിഎമ്മും
തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരായവരുടെ വോട്ടവകാശം പോലും ബലി ചെയ്യുന്ന രാഷ്ട്രീയമാണ് സിപിഎം പിന്തുടരുന്നത്. ഇത് ബിജെപിയും ഉപയോഗിക്കുന്ന അതേ രാഷ്ട്രീയ രീതിയുടെ പുനരാവിഷ്‌കരണമാണ് എന്നും വേണുഗോപാൽ ആരോപിച്ചു.
വൈഷ്ണക്ക് വോട്ടവകാശം പുനഃസ്ഥാപിച്ചത് സിപിഎമ്മിന്റെ ഈ നീച രാഷ്ട്രീയത്തിനെതിരായ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/newsmalayalam/2025-11-17/zuqqy3t3/വൈഷ്ണ-സുരേഷ്-ഹൈക്കോടതിയിലേക്ക്-382080.jpeg?w=480&auto=format%2Ccompress)
ഇത് ജനാധിപത്യ ജയം
ഹൈക്കോടതിയുടെ ശക്തമായ ഇടപെടലാണ് വൈഷ്ണയ്ക്കു നീതി ലഭ്യമാവാൻ സഹായിച്ചതെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. നിയമവാഴ്ചയുടെ മേന്മയും ജനാധിപത്യ സംവിധാനങ്ങളുടെ കരുത്തും തെളിയിച്ച ഒരു ചരിത്ര വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് ഒരു വ്യക്തിയുടെ വോട്ടവകാശമാത്രമല്ല, കേരളത്തിലെ ജനാധിപത്യത്തെയും ഭരണനീതിയെയും സംരക്ഷിച്ച ഒരു വലിയ വിജയമാണ്,” - കെ.സി വേണുഗോപാൽ വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us