New Update
/sathyam/media/media_files/2026/02/02/fire-at-kochi-2026-02-02-00-10-45.jpg)
കൊച്ചി: വൈറ്റില ചക്കരപറമ്പിൽ ദേശീയപാതയ്ക്ക് സമീപം മാലിന്യങ്ങൾ കുന്നുകൂടിക്കിടന്നിരുന്ന സ്ഥലത്ത് തീപിടുത്തം. മാലിന്യക്കൂമ്പാരത്തിൽ നിന്നുണ്ടായ തീ പെട്ടെന്ന് തന്നെ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു.
Advertisment
വലിയ തോതിൽ പുക ഉയർന്നതോടെ പരിഭ്രാന്തരായ സമീപവാസികൾ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തൃക്കാക്കര, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി. വേനൽച്ചൂട് വർദ്ധിച്ച സാഹചര്യത്തിൽ ഉണങ്ങിയ പുല്ലുകൾക്കും മാലിന്യങ്ങൾക്കും തീപിടിക്കുന്നത് നഗരപ്രദേശങ്ങളിൽ വലിയ ഭീഷണിയായി മാറുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us