വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
walayar

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. 

Advertisment

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ർ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ക്രൈം ​ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ, കു​റ്റ​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ, മ​രി​ച്ച​യാ​ളു​ടെ വി​ലാ​സം, കു​റ്റ​ക്കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ എ​ന്നി​വ റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​വ​ണം.

എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി അ​റി​യി​ക്ക​ണം. പാ​ല​ക്കാ​ട് അ​ട്ട​പ്പ​ള്ള​ത്ത് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് വേ​ണ്ടി ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ജ​നു​വ​രി 27 രാ​വി​ലെ പ​ത്തി​ന് ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് പാ​ല​ക്കാ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Advertisment