/sathyam/media/media_files/2024/11/01/iZE3RkgQEvmPcU2BD6l8.jpg)
കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ ഐടി സ്ഥാപനമായ ഐകോഡ് (IOCOD) ഇൻഫോടെക്കിൽ വിഷ്വൽ ഡിസൈനർമാരുടെ പത്ത് ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഗവ. സൈബർപാർക്കിലെ സഹ്യ ബിൽഡിംഗിലുള്ള ഐകോഡ് ഓഫീസിൽ 2026 ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ.
ജൂനിയർ വിഷ്വൽ ഡിസൈനർ തസ്തികയിലേക്ക് 0–1 വർഷം പ്രവൃത്തിപരിചയമുള്ള തുടക്കക്കാർക്കാണ് അവസരം. ഫിഗ്മ , ഇല്ലസ്ട്രേറ്റർ എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രാഗല്ഭ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് പ്രധാനമായും പരിഗണിക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ തങ്ങളുടെ ബയോഡാറ്റയും പോർട്ട്‌ഫോളിയോയും സഹിതം നേരിട്ടെത്തേണ്ടതാണ്.
ഡിജിറ്റൽ ഡിസൈൻ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് രംഗത്തെ പ്രമുഖ ഐടി സ്ഥാപനമാണ് ഐകോഡ് ഇൻഫോടെക്.
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://bit.ly/4r1C9A2 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഗവ. സൈബർപാർക്കിലെ സഹ്യ ബിൽഡിംഗിന്റെ നാലാം നിലയിലുള്ള ഐകോഡ് ഇൻഫോടെക് ഓഫീസിലാണ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയ്യേണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us