Advertisment

തിരുവനന്തപുരത്ത് കനത്ത മഴയിൽ കൂറ്റൻ മതിലിടിഞ്ഞ് വീണു; വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർന്നു

New Update
H

തിരുവനന്തപുരം: കനത്ത മഴയിൽ കൂറ്റൻ മതിലിടിഞ്ഞ് വീണ് വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർന്നു. രണ്ടു കാറും രണ്ടു ബൈക്കുമാണ് മണ്ണിനടിയിലായത്. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് സംഭവം.

Advertisment

മൈലമൂട് ഗോതമ്പി ശ്രീ പത്മനാഭത്തിൽ പി. പ്രതാപൻ നായരുടെ വീട്ടിലേക്കാണ് കൂറ്റൻ മതിലിടിഞ്ഞ് വീണത്. അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിങ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞത്.

ഫോർഡ് ഫിയസ്റ്റ ക്ലാസിക്, ഹുണ്ടായി കാറുകളും, യമഹ ലിബറോ, റോയൽ എൻഫീൽഡിൽഡ് ബൈക്കുകളും ആണ് അപകടത്തിൽപെട്ടത്.

ബൈക്കുകൾ പൂർണമായും മണ്ണിനടിയിൽ പെട്ട അവസ്ഥയിലാണ്. മതിലിന്റെ മറ്റുള്ള ഭാഗം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. വീടും അപകട ഭീഷണിയിലാണ്.

 

Advertisment