/sathyam/media/media_files/2024/11/15/2DLpeP87eY3wueUyvm1U.jpg)
കോട്ടയം: മുനമ്പം വിഷയത്തില്‍ വഖഫ് സംരക്ഷണ സമിതി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷി ചേരണമെന്നു ബി.ജെ.പി സംഘടന ഘടകം ആവശ്യം ഉന്നയിച്ചതു സീറോ മലബാര്‍ സഭയുടെ കൂടെ താല്‍പര്യം അനുസരിച്ച്.
കേന്ദ്ര സര്‍ക്കാര്‍ കക്ഷി ചേരുന്നതു മുമ്പം ജനതയ്ക്കു അനുകൂലമായി മാറുമെന്നു ഉറപ്പാണ്.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നു വ്യക്തമാണ്. കരം അടയ്ക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും, നടപടി സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിനു വിധേയമായിട്ടായിരിക്കും.
അതിനാല്‍ വരാനിരിക്കുന്ന സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വഖഫ് ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തില്‍, സുപ്രീം കോടതിയിലുള്ള ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷി ചേരേണ്ടത് അത്യന്താപേക്ഷിതമാണെന്നു ബി.ജെ.പി നിലപാട്.
കോടതി വിധി ഉണ്ടായിട്ടുപോലും മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പറയാന്‍ മന്ത്രി പി. രാജീവ് തയ്യാറാകാത്തതും ബി.ജെ.പി ചോദ്യം ചെയ്യുന്നു.
ഒക്ടോബര്‍ 19-ന് മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി വിധി വന്നിട്ട് ഇത്രയും ദിവസം വസ്തു പോക്കുവരവ് ചെയ്യാതെ വെച്ചുകൊണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ ടാക്സ് സ്വീകരിക്കാന്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ആ കേസിന് സ്റ്റേ കിട്ടും എന്നാണ് സര്‍ക്കാര്‍ വിചാരിക്കുന്നത്. സര്‍ക്കാര്‍ അതിന് ഒത്തുകളിക്കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
ഇത്രയും ദിവസം പോക്കുവരവ് ചെയ്ത് കൊടുക്കാതെയും, ഭൂമിക്ക് ടാക്സ് അടക്കാതെയും സര്‍ക്കാര്‍, വഖഫ് സംരക്ഷണ സമിതിക്ക് സുപ്രീം കോടതിയില്‍ പോയി സ്റ്റേ മേടിക്കാന്‍ ഒത്താശ ചെയ്യുകയാണെന്നു മുനമ്പത്തുകാരും ആരോപിക്കുന്നു.
സര്‍ക്കാര്‍ നിലപാടില്‍ സീറോമലബാര്‍ സഭയ്ക്കും കടുത്ത അതൃപ്തിയുണ്ട്. വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സഭാ നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് അപ്പീലില്‍ കക്ഷിചേരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ബി.ജെ.പി സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്.
രാജീവ് ചന്ദ്രശേഖര്‍, അനൂപ് ആന്റണി എന്നിവര്‍ മുന്‍കൈയെടുത്താണു ആവശ്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us