മുനമ്പം ഭൂമി: ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്​ ദൗർഭാഗ്യകരമെന്ന്  വഖഫ്​ സംരക്ഷണ സമിതി. വിധിക്കെതിരെ വഖഫ്​ ബോർഡ് സുപ്രീംകോടതിയെ സമീപിക്കണമെന്നും ആവശ്യം

New Update
Undoing 'waqf by user' will have huge consequences: Supreme Court's big remarks

കൊച്ചി: മുനമ്പത്തെ വഖഫ്​ ഭൂമിയുടെ ഭൂനികുതി സ്വീകരിക്കാനുള്ള ഹൈകോടതി ഇടക്കാല വിധി ദൗർഭാഗ്യകരമെന്ന്​ വഖഫ്​ സംരക്ഷണ സമിതി. കോടതിയുടെ ഇടക്കാല വിധി വഖഫ്​ സ്വത്തുക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മറ്റു കേസുകളെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ, 

Advertisment

വിധിക്കെതിരെ കേരള വഖഫ്​ ബോർഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന്​ ചെയർമാൻ ഷരീഫ് പുത്തൻപുരയും കൺവീനർ ടി.എ. മുജീബ് റഹ്മാനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


വഖഫ്​ ബോർഡ് രേഖകളും മുൻകാല കോടതി വിധികളും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും വ്യക്തമാക്കുന്നത് മുനമ്പത്തെ 404.76 ഏക്കർ ഭൂമി വഖഫ്​ സ്വത്താണ് എന്നതാ​ണെന്നിരിക്കെ സിംഗിൾബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്​ നിയമവിരുദ്ധമാ​ണെന്ന്​ സമിതി കുറ്റപ്പെടുത്തി.


ഈ വഖഫ്​ ഭൂമിയുടെ വലിയൊരുഭാഗം ബാറുകളും റിസോർട്ടുകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും വർഷങ്ങളായി അനധികൃതമായി കൈയടക്കിയിരിക്കുകയാണെന്ന കാര്യം കോടതി പരിഗണിച്ചില്ല. 

ഇത്തരത്തിലുള്ള വാണിജ്യ കൈയേറ്റങ്ങൾ നിലനിൽക്കെ വഖഫ്​ ഭൂമിയിൽ കരമടക്കാൻ അനുവദിക്കുന്നത് ​കൈയേറ്റത്തെ നിയമവത്​കരിക്കാൻ വഴിയൊരുക്കുന്നതും വഖഫ്​ സ്വത്തിന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുന്ന തെറ്റായ നടപടിയുമാണ്.

മുനമ്പത്ത് 610 കുടുംബങ്ങൾ താമസിക്കുന്നു എന്നത് വസ്തുത​ വിരുദ്ധമാണ്. പ്രദേശത്ത് 200ൽ താഴെ കുടുംബങ്ങൾ മാത്രമാണുള്ളത്. വ്യാജ കണക്കുകൾ പ്രചരിപ്പിച്ച് വാണിജ്യ കൈയേറ്റങ്ങൾ സാധൂകരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും വഖഫ്​ സംരക്ഷണ സമിതി വ്യക്തമാക്കി.

Advertisment