New Update
/sathyam/media/media_files/LTQmyhtGLXf2gdwt2UJD.jpeg)
സ്ത്രീകളില്‍ കാണപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാമെങ്കിലും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയായും ഇങ്ങനെ ക്ഷീണം തോന്നാം. വയറുവേദന, വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറിന് ഭാരം തോന്നുക തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയായും ഉണ്ടാകാം.
Advertisment
വയറിന്‍റെ വലത്ത് വശത്ത് മുകളിലായാണ് ഈ വേദന സാധാരണ ഉണ്ടാവുക. ദഹനക്കേടും ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഫാറ്റി ലിവർ രോഗത്തിനെ സൂചിപ്പിക്കുന്നതാകാം. ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ ഒരിക്കലും നിസാരമായി കാണേണ്ട. അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us