ഇല്ലിക്കൽകല്ല് ഭാഗത്ത് കടന്നൽ ആക്രമണം, ഇരുപതോളം വിനോദ സഞ്ചാരികൾക്ക് കുത്തേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ തമിഴ്നാട്, കർണാടക സ്വദേശികളും

കടന്നൽ കുത്തേറ്റവരെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. ആരുടേയും പരുക്ക് ഗുരുതരമല്ല.

New Update
wasp attack

പാലാ:  ഇല്ലിക്കൽകല്ല് ഭാഗത്ത് കടന്നൽ ആക്രമണത്തിൽ ഇരുപതോളം വിനോദ സഞ്ചാരികൾക്ക് പരുക്ക്. ഇന്ന് രാവിലെയാണ് സംഭവം.

Advertisment

കടന്നൽ കുത്തേറ്റവരെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. ആരുടേയും പരുക്ക് ഗുരുതരമല്ല.


സതീഷ് കുമാർ തമിഴ്നാട്, ജെറി ചെങ്ങളം, നിവേദ് ടി.ജി കർണാടക, നിതീഷ് പൊൻകുന്നം, അഖിലൻ കാക്കനാട്, അമൽ സോണി കുറുപ്പന്തറ, നന്തു കാഞ്ഞിരപ്പള്ളി, സാനിയോ ഏലംകുളം, സുധീഷ് കുമാർ തമിഴ്നാട്, ഐസക് കോട്ടയം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമൽ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ജെറിന ജോയൽ കോട്ടയം, ഷിഹാബ് ചേനപ്പാടി, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേർത്തല തുടങ്ങിയവർക്കാണ് കടന്നൽ കുത്തേറ്റത്.

വിനോദ സഞ്ചാരികൾക്കു നേരെ കടന്നൽ കൂട്ടം പാഞ്ഞടുക്കുകയായിരുന്നു.