Advertisment

മാലിന്യ സംസ്‌കരണ പ്ലാന്റ് സ്വന്തമായി ഇല്ലാത്ത കമ്പനിക്ക് കരാര്‍ കിട്ടിയതിനു പിന്നില്‍ വന്‍ അഴിമതി ! കമ്പനിക്ക് കരാര്‍ നല്‍കിയത് പ്രാഥമിക അന്വേഷണം പോലും നടത്താതെ. ഗുരുതര വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ആശുപത്രികളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം വേര്‍തിരിക്കേണ്ട പ്രക്രിയ പോലും സണ്‍ ഏജ് എക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് നടത്തിയില്ല

New Update
waste Untitledplan

കോട്ടയം: മാലിന്യ സംസ്‌കരണ പ്ലാന്റ് സ്വന്തമായി ഇല്ലാത്ത കമ്പനിക്ക് എങ്ങനെ മാലിന്യം നീക്കം ചെയ്യാനുള്ള കരാര്‍ കിട്ടി? സണ്‍ ഏജ് കമ്പനി കരാര്‍ നേടിയതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം. 

Advertisment

ക്വട്ടേഷന്‍ ലഭിച്ച ശേഷം കമ്പനിയെ കുറിച്ച് അന്വേഷിക്കാതെ കരാര്‍ നല്‍കിയതു ഗുരുതര വീഴ്ചയാണെന്നും കമ്പനിക്ക് കരാര്‍ ലഭിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്


നാളിതുവരെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍ വന്നില്ല. തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയത് ചര്‍ച്ചയായപ്പോള്‍ മാത്രമാണ് അന്വേഷണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്.

കമ്പനിക്കു കരാര്‍ ലഭിക്കുന്നതിനു പിന്നിലും കമ്പനിയിയെ ഇത്രയും നാള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് ആരാണ് എന്നത് പുറത്തു വരേണ്ടതുണ്ട്. തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയ സണ്‍ ഏജ് കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തലാണ് പുറത്തു വന്നത്. 

watse 1 Untitledplan


സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാതെയാണ് കമ്പനി കരാര്‍ നേടിയത്. മാലിന്യം ശേഖരിച്ചത് മാനദണ്ഡം പാലിക്കാതെയെന്നും കണ്ടെത്തല്‍


കരാര്‍ നേടിയത് പരിശോധിക്കാന്‍ ശുചിത്വ മിഷന്‍ കമ്മിറ്റിയെ നിയോഗിച്ചു. ശുചിത്വമിഷന്‍ നിയോഗിച്ച കമ്മറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍നടപടി ഉണ്ടാവുക.

ആര്‍.സി.സി ആശുപത്രി മാലിന്യം തമിഴ്നാട് തിരുനെല്‍വേലിയില്‍ നിക്ഷേപിച്ചതിനെതിരെ ഹരിത ട്രൈബ്യൂണല്‍ രംഗത്ത് വന്നതോടെയാണ് കേരളത്തിന് അവിടെയെത്തി മാലിന്യം പൂര്‍ണമായും നീക്കേണ്ടി വന്നത്. 

ഇതിന് പിന്നാലെ മാലിന്യം നീക്കാന്‍ കരാര്‍ നല്‍കിയ കമ്പനിയെ കുറിച്ച് പരിശോധിച്ച് നടപടിയെടുക്കാന്‍ തദ്ദേശ മന്ത്രി എം.ബി രാജേഷ് ശുചിത്വ മിഷന് നിര്‍ദേശം നല്‍കി.

മാലിന്യ നീക്കത്തിന് കരാര്‍ ലഭിച്ച സണ്‍ ഏജ് കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് പ്രാഥമികാന്വേഷണത്തില്‍ ശുചിത്വ മിഷന് ലഭിച്ചത്.

mb rajesh Untitleddow


ആശുപത്രികളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം വേര്‍തിരിക്കേണ്ട പ്രക്രിയ പോലും സണ്‍ ഏജ് എക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് നടത്തിയില്ല


മാലിന്യ സംസ്‌കരണ പ്ലാന്റ് സ്വന്തമായി ഇല്ലാതെയാണ് കമ്പനി കരാര്‍ എടുത്തത്. ഇത് അടക്കമുള്ള കാര്യങ്ങള്‍ ശുചിത്വമിഷന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ആര്‍.സി.സിക്ക് പുറമേ സ്വകാര്യ ആശുപത്രിയുടെയും സ്റ്റാര്‍ ഹോട്ടലിന്റെയും മാലിന്യം സണ്‍ ഏജ് ശേഖരിച്ചിട്ടുണ്ട്. ഇവ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിക്ഷേപിച്ചെന്നാണു കണ്ടെത്തല്‍. കമ്പനി മറ്റൊരു ഏജന്‍സിയെ ഉപകരാര്‍ ഏല്‍പ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

 

Advertisment