റബര്‍ത്തോട്ടത്തില്‍ അനധികൃത മാലിന്യ സംഭരണം, 50000രൂപ പിഴ ചുമത്തി മുളക്കുളം പഞ്ചായത്ത്. ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നു വന്ന പരിശോധനയിലാണ്  മാലിന്യ സംഭരണം കണ്ടെത്തിയത്

കമ്പോസ്റ്റ് വളം നിര്‍മാണത്തിനാണ് എറണാകുളം ജില്ല യില്‍നിന്ന് ഇവിടേക്കു മാലിന്യം ശേഖരിച്ചിരുന്നത്. 

New Update
Untitledncrrain

കടുത്തുരുത്തി: അനധികൃത മാലിന്യ സംഭരണം കേന്ദ്രത്തിന് 50000രൂപ പിഴ ചുമത്തി  മുളക്കുളം പഞ്ചായത്ത്.

Advertisment

പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഉദയഗിരി പ്രദേശത്ത് റബര്‍ത്തോട്ടത്തില്‍ അനധികൃതമായി പ്രവര്‍ ത്തിച്ചിരുന്ന മാലിന്യസംഭരണ യൂണിറ്റിനാണു പഞ്ചായത്ത് പിഴ ചുമത്തിയത്. പഞ്ചായത്ത് രാജ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു രൂപ പിഴ ഈടാക്കിയത്.


ആലപ്പുഴ അമ്പലപ്പുഴ പുഷ്പഭവനില്‍ വിപിന്‍രാജിന്റെ ഉടമസ്ഥതയിലുള്ള അക്‌സോ അഗ്രോ സോള്‍ജിയര്‍ പ്രൈവറ്റ് ലിമിറ്റഡിനാണു പിഴയിട്ടത്.


ഡെങ്കിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നു വന്ന പരിശോധനയില്‍ ആരോഗ്യവകുപ്പാണു കഴിഞ്ഞ മെയ് 28 നാണു ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.

കമ്പോസ്റ്റ് വളം നിര്‍മാണത്തിനാണ് എറണാകുളം ജില്ലയില്‍ നിന്ന് ഇവിടേക്കു മാലിന്യം ശേഖരിച്ചിരുന്നത്. 

പൂഴിക്കോല്‍ നീരാക്കല്‍ വീട്ടില്‍ ഐജുവിന്റെ 25 ഏക്കര്‍ സ്ഥലത്തിന്റെ മധ്യഭാഗത്തായി അഞ്ചേക്കര്‍ പാട്ടത്തിനെടുത്താണ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

ഒന്നരയേക്കറോളം പ്രദേശത്ത് അശാസ്ത്രീയമായി ജൈവ-അജൈവ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതായാണ് ആരോഗ്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ പ്ര ദേശത്തുനിന്നു മാലിന്യം പൂര്‍ണമായി നീക്കം ചെയ്ത് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം ഉള്‍പ്പെടെ സ്ഥാപന ഉടമകളെക്കൊണ്ട് പഞ്ചായത്ത് ചെയ്യിപ്പിച്ചു.

Advertisment