/sathyam/media/media_files/2025/01/03/UG4QwNnvcaQc5wNG9a4E.jpeg)
കോഴിക്കോട് : ജനുവരി 4, 5 തീയതികളില്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടൊപ്പം എയര്‍ ഷോയും നടക്കുന്ന സാഹചര്യത്തില്‍ പരിപാടികളുടെ സ്വീകാര്യതയും, വൈവിധ്യവും പൊതുജന പങ്കാളിത്ത സാധ്യതയും മുന്‍കൂട്ടി കണ്ടു ഗതാഗത കുരുക്കും, പാര്‍ക്കിംഗ് പരിമിതിയും ലഘൂകരിക്കാന്‍ പൊതുഗതാഗതം, രാത്രിയില്‍ സിറ്റി ബസ്, കോഴിക്കോട് - രാമനാട്ടുകര ഭാഗങ്ങളെ ബന്ധപ്പെടുത്തി കെ എസ് ആര്‍ ടി സി, സര്‍ക്കുലര്‍ ബസ്, മിനി ബസ്, സര്‍വീസുകള്‍ ഏര്‍പ്പെടുത്തി, ഇരുചക്ര, ലൈറ്റ് വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ കഴിയുമെന്ന് എം ഡി സി പ്രസിഡണ്ട് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കലൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയും, ജാഗ്രതയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഗതാഗത മന്ത്രി, ഗതാഗത സെക്രട്ടറി എന്നിവര്‍ക്ക് തിരുവനന്തപുരത്ത് വച്ചും, ടൂറിസം മന്ത്രി, ഉത്തര മേഖല ഐജി, ജില്ല പോലീസ് മേധാവി എന്നിവര്‍ക്ക് കോഴിക്കോട് വെച്ചും നിവേദനം നല്‍കിയിരുന്നു.
മുന്‍കാലങ്ങളില്‍ ഒന്നുമില്ലാത്ത ടൂറിസം വികസനമാണ് മലബാറിലും എയര്‍ ഷോ ഉള്‍പ്പെടെയുള്ള പരിപാടികളാണ് ബേപ്പൂരിലും 4, 5 തീയതികളില്‍ നടത്തുന്നത്.
ഇത് ഇത്തരം ചടങ്ങുകളില്‍ മറ്റു സംസ്ഥാനങ്ങളിലെയും, വിദേശങ്ങളില്‍ നിന്നുപോലും ടൂറിസ്റ്റുകള്‍ എത്തുന്നത് മലബാറിന്റെ ടൂറിസം വികസനത്തിന് കരുത്തേകുമെന്നും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.