അനുമതിയില്ലാതെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങി; യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

New Update
ARIPARA-WATERFALL

കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. 

Advertisment

അനുമതിയില്ലാതെയാണ് ജസ്റ്റിനും സുഹൃത്തും വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഒൻപത് മണി മുതൽ അഞ്ച് മണിവരെയാണ് ടൂറിസ്റ്റുകൾക്ക് വെള്ളച്ചാട്ടത്തിന് സമീപം പ്രവേശിക്കാൻ അനുമതിയുള്ളൂ. വൈകിട്ട് 5.30 വരെ ഇവിടെ ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നു.

ALSO READ: ഏഴു വയസ്സുകാരന്റെ കയ്യിൽ പ്ലാസ്റ്റർ ഇട്ടതിൽ ചികിത്സാപ്പിഴവില്ല; പ്രതികരണവുമായി ആശുപത്രി അധികൃതർ

ലൈഫ് ഗാർഡ് ഇല്ലാത്ത സമയത്താണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. വെള്ളത്തിൽ വീണ ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബഹളം വച്ച് ആളുകളെ അറിയിക്കുകയും സമീപത്ത് ഉണ്ടായിരുന്ന അരിപ്പാറയിലെ ലൈഫ് ഗാർഡ് ഉടനെയെത്തി മുങ്ങിയെടുക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Advertisment