വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വയനാട്ടില്‍ കാട്ടാന ചരിഞ്ഞു, ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് കെഎസ്ഇബി ജീവനക്കാര്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
wild-elephant-death

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വയനാട്ടില്‍ കാട്ടാന ചരിഞ്ഞു. പാക്കം കാരേരി വനാതിര്‍ത്തിയിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. വനാതിര്‍ത്തിയിലെ കിടങ്ങിന് സമീപമുള്ള മരം വൈദ്യുതി ലൈനിന് മുകളിലേക്ക് മറിച്ചിട്ടതിനെ തുടര്‍ന്നാണ് ഷോക്കേറ്റത്.

Advertisment

പുലര്‍ച്ചെ വലിയ ശബ്ദം നാട്ടുകാര്‍ കേട്ടിരുന്നു. വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ വനത്തില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ മാസം ദാസനക്കരയ്ക്ക് സമീപത്തെ കൃഷിയിടത്തിലും വൈദ്യുതി ലൈനിലേക്ക് തെങ്ങ് മറിച്ചിട്ടതിനെ തുടര്‍ന്ന് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞിരുന്നു.

Advertisment