New Update
/sathyam/media/media_files/2025/08/21/suspended-2025-08-21-01-41-43.png)
വയനാട്: കുഴൽപ്പണം പിടികൂടിയ കേസിൽ നടപടിക്രമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാർക്കെതിരെ നടപടി.
Advertisment
വയനാട് വൈത്തിരി എസ്എച്ച്ഒക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ആണ് സസ്‌പെൻഷൻ.
എസ്എച്ച്ഒ കെ. അനിൽകുമാർ, ഉദ്യോഗസ്ഥരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൽ മജീദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മലപ്പുറം സ്വദേശികളിൽ നിന്ന് 3,30,000 രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു. ഇത് കൃത്യമായി റിപ്പോർട്ട് ചെയ്തില്ല എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
വയനാട് എസ്പി ആണ് അന്വേഷണം നടത്തിയത്. ഉത്തരമേഖല ഐജി ആണ് സസ്‌പെൻഡ് ചെയ്തത്.