New Update
/sathyam/media/media_files/2025/10/05/photos488-2025-10-05-01-38-18.jpg)
വയനാട്: മുള്ളൻകൊല്ലിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ അനീഷ് മാമ്പിള്ളി കസ്റ്റഡിയിൽ.
Advertisment
ഒളിവിലായിരുന്ന ഇയാളെ കുടക് കുശാൽനഗറിൽ നിന്നാണ് പിടികൂടിയത്. നേരത്തെ അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷിനെതിരെ അന്വേഷണം നടത്തിയത്.
ആഗസ്റ്റ് 17ന് തങ്കച്ചന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മദ്യവും സ്‌ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.
വയനാട് ഡിസിസിയിലെ തർക്കങ്ങളാണ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നിലെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us