അമ്പലവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം

ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

New Update
accident

കൽപ്പറ്റ: വയനാട് അമ്പലവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. അമ്പലവയൽ ചുള്ളിയോട് റോഡിൽ റെസ്റ്റ് ഹൌസിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

Advertisment

കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു അപകടം.

അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Advertisment