New Update
/sathyam/media/media_files/2025/11/07/1508244-57516738313275029225092408705921146685905694n-2025-11-07-16-51-56.webp)
വയനാട്: മേപ്പാടി വെള്ളപ്പംകണ്ടി ഉന്നതിയിൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി നടപടി ആരംഭിച്ചു. സ്വന്തമായി വീട് ഉണ്ടായിട്ടും കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാതെ നിരവധി കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
Advertisment
18 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത് വീട് ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. സർക്കാർ പണികഴിപ്പിച്ച വീട്ടിൽ വൈദ്യുതിയോ വെള്ളമോ ഇല്ല. കുന്നിൻ ചെരുവുകളിലെ ഉറവകളിൽ നിന്നും വരുന്ന വെള്ളമാണ് ഇപ്പോൾ നിത്യോപയോഗത്തിനായി ഉപയോഗിക്കുന്നത്. കറന്റിനായി ഫിറ്റ് ചെയ്ത സോളാറും പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ബന്ധപെട്ട ഉദ്യോഗസ്ഥരും ഇവരെ തിരിഞ്ഞു നോക്കാറില്ല.
ടാർപ്പായ കൊണ്ട് വലിച്ചു കെട്ടിയ കൂരകളിൽ കഴിയുന്നവരും ഈ ഉന്നതിയിൽ ഉണ്ട്. കാറ്റൊന്ന് ആഞ്ഞു വീശിയാൽ നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഈ കൂരകൾ ഉള്ളത്. വീടെന്ന സ്വപ്നം ഇപ്പോഴും ഇവർക്കു ബാക്കിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us